ജിദ്ദ: കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സൗഹൃദ സംഗമം 2025 വേറിട്ട അനുഭവമായി. ജനനിബിഡമായ സദസ്സും സാംസ്കാരിക സമ്മേളനവും വൈവിധ്യമാർന്ന പരിപാടികളും രാവേറെ നിണ്ടു നിന്നു. ......
ടിബറ്റൻ ജനതയുടെ ആത്മീയനേതാവായ ദലൈലാമയ്ക്ക് ഇക്കഴിഞ്ഞ ജൂലൈ ആറാം തീയതി 90 വയസ്സായി (ജനനം 1935, ജൂലൈയ് 6). ഹിമാചലിലെ ധരംശാലയിൽ പ്രവാസ ഗവൺമെന്റ് സ്ഥാപിച്ച് ഇന്ത്യയുടെ സംരക്ഷണയിൽ കഴിയുകയാണ് ദലൈലാമയും നൂറുകണക്കിന് അനുയായികളും. ......
സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ- അധികാര തർക്കങ്ങളും കോടതി വ്യവഹാരങ്ങളും മൂലം കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വൻപ്രതിസന്ധിയിലേക്ക് നീങ്ങുകയണ്. 13 സർവ്വകലാശാലകളിൽ പന്ത്രണ്ടിലും സ്ഥിരം വി.സിമാരില്ലെന്ന് പറയുന്നതിൽ തന്നെയറിയാം പ്രതിസന്ധിയുടെ ആഴം. ......
വധശിക്ഷ നീട്ടിവെച്ചെന്ന വാർത്ത ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്ന് വിഡി സതീശൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം ഉസ്താദ് നടത്തുന്ന ഇടപെടലിനെയും അദ്ദേഹം പ്രശംസിച്ചു. ......
പ്രായം കൂടുമ്പോൾ മനുഷ്യർക്ക് താങ്ങും തണലുമായി നിൽക്കേണ്ടത് മക്കളും അടുത്ത ബന്ധുക്കളുമാണ്. എന്നാൽ, കാലം മാറിയപ്പോൾ ഈ ബന്ധങ്ങളിൽ വിള്ളലുകൾ വീഴുന്ന കാഴ്ചയാണ് പലപ്പോഴും നാം കാണുന്നത്. ......
കന്നഡിഗരുടെ ക്രിക്കറ്റ് ആവേശം തലമുറകൾക്ക് മുമ്പേ ആരംഭിച്ചതാണ്. നമ്മൾ നാട്ടിൻപുറങ്ങളിൽ തലപ്പന്ത് കളിച്ചുനടന്നിരുന്ന കാലത്ത് കന്നഡക്കാർ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ക്രിക്കറ്റിൽ അഭിരമിക്കുകയായിയുന്നു. ......
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ(74 കിലോമീറ്റർ) അകലെ അറബിക്കടലിൽ ചരക്കുകപ്പൽ മുങ്ങിയത് മേയ് 24 നാണ്. എം.എസ്.സി എൽസ 3 എന്ന ചരക്കുകപ്പൽ കേരളത്തിന്റെ തീരമേഖലയിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ......
ദോഹ: ഈവർഷത്തെ ഖുർആൻ പാരായണ സമ്മാനത്തിനായുള്ള രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചതായി കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കതാര) അറിയിച്ചു.സെപ്റ്റംബർ 30 വരെയാണ് അപേക്ഷ
കൾ സമർപ്പിക്കേണ്ട സമയപരിധി.ഖുർആൻ പാരായണത്തിലെ അസാധാരണ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും കണ്ടെത്തുകയും ചെയ്യുക, ഏറ്റവും മനോഹരവും ശ്രുതിമധുരവുമായ ശബ്ദങ്ങളെ തിരിച്ചറിയുക, തജ്വീദിന്റെ നിയമങ്ങൾ പാലിക്കുന്ന വിശിഷ്ട പാരായണക്കാരെ അവതരിപ്പിക്കുക എന്നിവയാണ് സമ്മാനത്തിന്റെ ലക്ഷ്യം.
അപേക്ഷകരിൽ നിന്നും
ദോഹയിൽ നടക്കുന്ന യോഗ്യതാ റൗണ്ടുകളിലേക്ക് മുന്നേറാൻ 100 പേരെ തിരഞ്ഞെടുക്കും. യോഗ്യതാ മത്സരാർത്ഥികൾ 20 ടെലിവിഷൻ എപ്പിസോഡുകളിൽ മത്സരിക്കും, ഓരോ എപ്പിസോഡിലും അഞ്ച് മത്സരാർത്ഥികൾ. ......
തിരുവനന്തപുരം: ഭർതൃപിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിൻ കാരണവർക്ക് നേരത്തെ മോചനം നൽകാനുള്ള നീക്കത്തിനെതിരെ വലിയ വിവാദങ്ങൾ ഉടലെടുക്കുന്നു. ഹൈക്കോടതി വിധിയുടെ പൂർണരൂപം പരിശോധിക്കാതെ നിയമതടസ്സമില്ലെന്ന് നിയമവകുപ്പ് നൽകിയ ഉപദേശമാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.
2009-ൽ ചെങ്ങന്നൂരിൽവെച്ച് ഉറങ്ങിക്കിടന്ന ഭർത്തൃപിതാവ് ഭാസ്കര കാരണവരെയാണ് ഷെറിനും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. ......
ന്യൂഡൽഹി: കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്.
ശ്രീഹരി സുകേഷിന്റെ മൃതദേഹം ജൂലൈ 11 ന് വിന്നിപെഗിലെ ഫ്യൂണറൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റിനും മറ്റ് ആവശ്യ രേഖകൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും രേഖകൾ അടുത്ത ദിവസം തന്നെ ലഭിക്കുമെന്ന് ടൊറന്റോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഗിരീഷ് ജുനേജ ഇന്ന് (15/07/2025) പ്രൊഫ.കെ.വി. തോമസിനെ അറിയിച്ചു.
രേഖകൾ കിട്ടുന്ന മുറയ്ക്ക് മൃതദേഹം വിന്നിപെഗിൽ നിന്ന് ടൊറന്റോയിലേക്ക് വിമാനമാർഗ്ഗം കൊണ്ടുപോകും. ......